'ഡീഗ്രേഡിംഗിന്റെ പല അവസ്ഥകളും മനസിലാക്കി'; അടുത്ത ചിത്രം ഉടനെന്ന് മാമാങ്കം നിര്‍മാതാവ്‌

Home > Malayalam Movies > Malayalam Cinema News

By |

ചരിത്രപ്രസിദ്ധമായ മാമാങ്കത്തിനിടെ നടന്നു വന്ന ചാവേര്‍ യുദ്ധം പ്രമേയമാക്കി എം. പദ്മകുമാര്‍ സംവിധാനം ചെയ്ത 'മാമാങ്കം' കഴിഞ്ഞ ഡിസംബറിലാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ചിത്രം ഇപ്പോഴും ചില തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

അതിനിടെ മാമാങ്കം കനത്ത പരാജയമാണെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തിന്റെ ബജറ്റ് എത്രയെന്നോ കലക്ഷന്‍ എത്രയെന്നോ അറിയാത്തവരാണ് പ്രചാരണം നടത്തുന്നതെന്നും ഇവര്‍ സിനിമയിലെ ക്രിമിനലുകളാണെന്നും വേണു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. തന്റെ അടുത്ത ചിത്രം ഉടന്‍ ഉണ്ടാവുമെന്നും വേണു പ്രഖ്യാപിച്ചു.

'മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി. ഇപ്പോഴും ചില തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നു കഴിഞ്ഞു. ഡീഗ്രേഡിന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി. എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു. സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്. പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷന്‍.

സിനിമയുടെ യഥാര്‍ത്ഥ ബജറ്റ് എത്രയാണെന്നോ,  Pre sales and post sales കൂടി എന്ത് കിട്ടിയെന്നോ, യഥാര്‍ത്ഥ Worldwide collection എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അല്‍പ്പന്‍മാരോട് പുച്ഛം മാത്രം.

ദൈവനാമം പറഞ്ഞ്, പുറകില്‍ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും.

മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഫാന്‍സ് കാരോടും, പലരീതിയിലും സപ്പോട്ട് ചെയ്യ്ത നല്ലവരായ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരികുന്നു. അടുത്ത സിനിമയുമായി ഉടനെ! ' - വേണു ഫേസ്ബുക്കില്‍ കുറിച്ചു.

ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന 'പരാജയപ്പെട്ട' ചാവേറിന്റെയും, 12 വയസ്സുകാരന്‍ ചന്തുണ്ണിയുടേയും തലമുറകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

അനു സിതാര, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍  തുടങ്ങിയവരും ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തി.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Mamagam Producer Venu's facebook post against Degraders

People looking for online information on Mamangam, Mammootty will find this news story useful.