'മറ്റുള്ളവരുടെ സദാചാരം നോക്കാതെ സ്വന്തം കാര്യം നോക്ക്'; ചിത്രങ്ങള്‍ പങ്കുവച്ച് അമേയ

Home > Malayalam Movies > Malayalam Cinema News

By |

മലയാളം വെബ്‌സീരീസായ കരിക്കിലൂടെ ശ്രദ്ധേയയായ നടിയാണ് അമേയ മാത്യു. ഫോട്ടോഷൂട്ടുകളിലൂടെ ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ അമേയ ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

കറുത്ത വേഷത്തിലുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ട് തന്റെ വിമര്‍ശകര്‍ക്കാണ് അമേയ 'ഡെഡിക്കേറ്റ്' ചെയ്തിരിക്കുന്നത്. തന്റെ ചിത്രങ്ങളില്‍ സദാചാരം തിരയുന്നവര്‍ക്കുള്ള മറുപടിയാണ് അമേയ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

'അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ...'Just mind your own business ' - എന്നാണ് അമേയ കുറിച്ചത്.

മറ്റൊരു ചിത്രത്തോടൊപ്പം, '' ഊതിയാല്‍ അണയില്ല... ഉലയിലെ തീ... ഉള്ളാകെ ആളുന്നു...ഉയിരിലെ തീ ' വേഷത്തിന്റെയും രൂപത്തിന്റെയും പേരില്‍ ആരെയും അപമാനിക്കാതിരിക്കുക. നാളെ എന്തെന്ന് ആര്‍ക്കറിയാം...!'  എന്നും താരം കുറിച്ചു.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നായികയാണ് അമേയ. എന്നാല്‍ മോശം കമന്റുമായി വരുന്നവര്‍ക്ക് അപ്പപ്പോള്‍ തന്നെ അമേയ ഉചിതമായ മറുപടി നല്‍കി വായടപ്പിക്കാറുണ്ട്.

കരിക്കിലൂടെ ശ്രദ്ധേയയായ അമേയ ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ആണ് അമേയയുടെ അടുത്ത ചിത്രം.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Karikku

Karikku fameAmeya Mathew glamorous photo shoot

People looking for online information on Karikku will find this news story useful.