വരനെ ആവശ്യമുണ്ട് എന്ന ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി പ്രിയദര്‍ശന്‍. ചിത്രത്തിലെ നിക്കി എന്ന കഥാപാത്രത്തെ അയല്‍ വീട്ടിലെ കുട്ടി എന്ന രീതിയിലാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ പ്രണയദിനത്തിലെ തന്റെ പ്ലാനിനെക്കുറിച്ച് തുറന്ന് പറയുകയാണ് കല്ല്യാണി.
ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് കല്ല്യാണി മനസു തുറന്നത്. കല്ല്യാണിക്ക് ഇപ്പോള്‍ വരനെ ആവശ്യമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് 'ഇപ്പോഴില്ല' എന്നാണ് കല്ല്യാണി മറുപടി നല്‍കിയത്. എന്നെങ്കിലും വിവാഹം ആലോചിക്കുമ്പോള്‍ ചെക്ക് ലിസ്റ്റുകള്‍ ഒന്നും നോക്കില്ലെന്നും ഒരു സ്പാര്‍ക്ക് ഉണ്ടെങ്കില്‍ അത് നന്നായിരിക്കുമെന്നുമാണ് താരത്തിന്റെ നിലപാട്.
ഈ പ്രണയദിനത്തില്‍ നിങ്ങള്‍ സിംഗിള്‍ ആണോ എന്ന ചോദ്യത്തിന് 'അതേ' എന്ന് പറഞ്ഞ കല്ല്യാണി തന്റെ വാലന്റൈന്‍സ് ദിന പ്ലാനും വ്യക്തമാക്കി. തന്റെ നായക്കൊപ്പം ഒരു ഡേറ്റ് ഉണ്ടെന്നാണ് താരം പറഞ്ഞത്. 'തിയോ എന്നാണ് നായയുടെ പേര്. അവനാണ് ശരിക്കും വീട് ഭരിക്കുന്നത്' - കല്ല്യാണി പറഞ്ഞു.
അതേസമയം, വരനെ ആവശ്യമുണ്ട് കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. തെലുങ്കിലും തമിഴിലുമായി നേരത്തെ തന്നെ സിനിമയില്‍ സജീവമാണെങ്കിലും കല്ല്യാണിയുടെ ആദ്യ മലയാള ചിത്രമാണ് വരനെ ആവശ്യമുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലും കല്ല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്നുണ്ട്. ഐഷ എന്ന കഥാപാത്രമായാണ് മരക്കാറില്‍ താരം എത്തുന്നത്.
കല്ല്യാണിയുമായുള്ള അഭിമുഖം കാണാം: