കുഞ്ചാക്കോ ബോബനെ ട്രോള്‍ ചെയ്ത് ജയസൂര്യയുടെ കമന്റ്; മറുപടിയുമായി കുഞ്ചാക്കോ

Home > Malayalam Movies > Malayalam Cinema News

By |

നിരവധി ചിത്രങ്ങളില്‍ സുഹൃത്തുക്കളായി പ്രത്യക്ഷപ്പെട്ട താരങ്ങളാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഇരുവരും അടുത്ത ചങ്ങാതിമാരാണ്. അതുകൊണ്ട് തന്നെ അവസരം കിട്ടുമ്പോഴൊക്കെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ട്രോള്‍ ചെയ്യാറുണ്ട് ഇരുവരും. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ ഫോട്ടോയെ ട്രോള്‍ ചെയ്ത് ജയസൂര്യയിട്ട കമന്റ് ഇന്‍സ്റ്റഗ്രാമില്‍ കയ്യടി നേടുകയാണ്.

മുണ്ടും കുര്‍ത്തയും അണിഞ്ഞ് കേരളീയ വേഷത്തില്‍ ഒരു അവര്‍ഡ് ചടങ്ങിനെത്തിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ലൈക്കുകളും കമന്റുകളുമായി ചിത്രം കത്തിക്കയറുമ്പോഴാണ് ജയസൂര്യയുടെ കമന്റ്. 'കുര്‍ത്താക്കോ ബോബന്‍' എന്നാണ് കുര്‍ത്തയണിഞ്ഞ കുഞ്ചാക്കോയെ ട്രോളി ജയസൂര്യ കമന്റ് ചെയ്തത്.

ഇതോടെ ആരാധകരുടെ ലൈക്കുകള്‍ ജയസൂര്യയുടെ കമന്റിലേക്കായി. കയ്യടികളുമായി ആരാധകര്‍ കമന്റിന് താഴെ കൂടി. ഇതോടെ മറുപടിയുമായി ചാക്കോച്ചനും രംഗത്തെത്തി. 'കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ആലോചിക്കുവായിരുന്നു' -എന്നാണ് കുഞ്ചാക്കോ കുറിച്ചത്.

പരസ്പരം പാരവെക്കുകയും കളിയാക്കുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങളുമായി ഒന്നിച്ച് സ്‌ക്രീനിലെത്തിയ താരങ്ങളാണ് ഇരുവരും. സ്വപ്‌നക്കൂട്, ത്രീ കിംഗ്‌സ്, ഗുലുമാല്‍, ലോലിപോപ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ഷാജഹാനും പരീക്കുട്ടിയുമാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Jayasurya's Troll Comment in Kunchakko's Photo

People looking for online information on Jayasurya, Kunchacko Boban will find this news story useful.