വിജയ്‌യെ ചോദ്യം ചെയ്ത് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ്; മാസ്റ്റര്‍ താല്‍ക്കാലികമായി നിര്‍ത്തി

Home > Malayalam Movies > Malayalam Cinema News

By |

തമിഴ് താരം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ബിഗില്‍ സിനിമയുടെ നിര്‍മാണ കമ്പനി ഓഫിസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് വിജയ്‌യെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

IT summons to Vijay - Master Shooting Temporarily stopped

കൂടല്ലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ  സ്ഥലത്ത് ചിത്രീകരണം പുരോഗമിക്കുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ ലൊക്കേഷനിലെത്തിയാണ് ഉദ്യോഗസ്ഥര്‍ താരത്തിന് നോട്ടിസ് കൈമാറിയത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ ഒന്നിക്കുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി.ജെ രമ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായിട്ടുണ്ട്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

OTHER NEWS STORIES

RELATED LINKS

IT summons to Vijay - Master Shooting Temporarily stopped

People looking for online information on Lokesh Kanagaraj, Master, Vijay will find this news story useful.