മാസ്‌ക് കൊണ്ട് വായും മൂക്കും മൂടിക്കെട്ടി നസ്രിയയും ഫഹദ് ഫാസിലും - നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന് ക്യാപ്ഷന്‍ ഒന്നും നല്‍കിയിട്ടില്ല. എന്താണ് കാര്യമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ഇരുവരും ദല്‍ഹിയിലാണോ എന്നാണ് ആരാധകരില്‍ മിക്കവരും ചോദിക്കുന്നത്. ദല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കാരണം അവിടെ മാസ്‌ക് ധിരിച്ചാണ് പലരും പുറത്തിറങ്ങാറ്. എന്നാല്‍ നസ്രിയയും ഫഹദും ചൈനയിലേക്ക് പോയോ എന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്. കൊറോണ വൈറസ് ഭീഷണിയുള്ള ചൈനയിലാണോ ഇരുവരും ഉള്ളതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
എന്നാല്‍ സംഭവം തമാശയാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. സംസാരം ആരോഗ്യത്തിന് ഹാനികരമായതിനാലാണോ മാസ്‌ക് എന്നാണ് ചിലര്‍ ചോദിക്കുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ചിത്രത്തില്‍ നസ്രിയ സമാനമായ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ആരാധകരുടെ ചോദ്യത്തിന് പിന്നില്‍.
എന്നാണ് ചിത്രത്തിന് പിന്നിലെ കാരണമെന്ന് ചോദിച്ച് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്.
അതേ സമയം, ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ഫെബ്രുവരി 14-ന് റിലീസ് ചെയ്യുകയാണ്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്.
കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ഡാം, പോണ്ടിച്ചേരി തുടങ്ങിയിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മാണം. അമല്‍ നീരദ് ചിത്രത്തിന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കും.
ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ധര്‍മജന്‍, ജോജു ജോര്‍ജ്, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തിന്‍ കഥാപാത്രങ്ങളായെത്തുന്നു.