പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി ദുല്‍ഖര്‍-മമ്മൂട്ടി കുടുംബം

Home > Malayalam Movies > Malayalam Cinema News

By |

മമ്മൂട്ടിയുടെ വാഹനപ്രേമം മലയാളികള്‍ക്ക് മൊത്തം അറിയാവുന്നതാണ്. ആഢംബരക്കാറുകള്‍ക്കായി ഒരു ഗാരേജ് തന്നെ മമ്മൂട്ടി വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. മകന്‍ ദുല്‍ഖര്‍ സല്‍മാനും വാഹനപ്രേമത്തില്‍ ഒട്ടും പിറകിലല്ല. ബൈക്കും കാറുമായി നിരവധി വാഹനങ്ങള്‍ ദുല്‍ഖറിനും സ്വന്തമായിട്ടുണ്ട്.

ഇപ്പോഴിതാ താരകുടുംബത്തിന്റെ വാഹനശേഖരത്തിലേക്ക് പുതിയൊരു അംഗം കൂടി കടന്നു വന്നിരിക്കുന്നു. ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എന്ന പുതിയ എഡിഷനാണ് താരകുടുംബത്തിന്റെ ഗ്യാരേജില്‍ പുതുതായി എത്തിയത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റേഞ്ച് റോവറിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് ഓട്ടോബയോഗ്രഫി. ഇതിന്റെ ലോങ്ങ് വീല്‍ ബേസ് മോഡലാണ് താരങ്ങള്‍ വാങ്ങിയത്. കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍മാരായ മുത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്നാണ് മമ്മൂട്ടിയും ദുല്‍ഖറും വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാഹനത്തിന് 3.5 കോടിയോളം വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റോസെലോ റെഡ് നിറത്തിലാണ് പുതിയ വാഹനം. 22 ഇഞ്ച് വലിപ്പത്തില്‍ ഡയമണ്ട് കട്ട് ഗ്രേ ഫിനിഷിംഗുള്ള അലോയ് വീല്‍, ബ്ലാക്ക് റൂഫ് എന്നിവയാണ് പുറത്തെ ആകര്‍ഷണീയത. ഇന്റീരിയര്‍ താരങ്ങളുടെ താല്‍പര്യപ്രകാരം കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. വിന്റേജ് ടാന്‍ സീറ്റ്, മുന്‍ സീറ്റുകളില്‍ മസാജ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

മലയാളത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ റേഞ്ച് റോവര്‍ ക്ലബ്ബിലെ അംഗങ്ങളാണ്.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Dulquer Salman and Mammootty bought new Range Rover

People looking for online information on Dulquer salmaan, Mammootty will find this news story useful.