'ഐശ്വര്യ, എന്റെ കുഞ്ഞു മാലാഖ'; ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ്

Home > Malayalam Movies > Malayalam Cinema News

By |

നടി ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞു പിറന്നു. ജനുവരി 14-നായിരുന്നു ജനനം. കുഞ്ഞിനൊപ്പമുള്ള ചിത്രം താരം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞിന്റെ പേരും ദിവ്യ ആരാധകരോട് പങ്കുവച്ചിട്ടുണ്ട്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

'ഐശ്വര്യ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും തേടുന്നു.' - എന്നാണ് ചിത്രത്തോടൊപ്പം ദിവ്യ ഉണ്ണി കുറിച്ചത്. എന്റെ കുഞ്ഞു മാലാഖ എന്നാണ് ദിവ്യ കുഞ്ഞിനെ വിളിച്ചിരിക്കുന്നത്.  ഭര്‍ത്താവ് അരുണ്‍ കുമാറാണ് ചിത്രം പകര്‍ത്തിയത്.

2018-ലാണ് ദിവ്യയും അരുണും തമ്മിലുള്ള വിവാഹം നടന്നത്. എഞ്ചിനീറാണ് വരുണ്‍. ആദ്യ വിവാഹത്തില്‍ ദിവ്യ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്. 2017-ലാണ് വിവാഹ മോചനം നേടിയത്.

സിനിമയില്‍ നിന്ന് കുറച്ച് കാലമായി വിട്ടു നില്‍ക്കുകയാണ് ദിവ്യ.

പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനുമായി അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥാപിച്ചിരിക്കുന്ന ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്ട്‌സിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ദിവ്യ ഇപ്പോള്‍.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Divya Unni

Divya Unni and Arun blessed with baby girl Aishwarya

People looking for online information on Divya Unni will find this news story useful.