ദശമൂലം ദാമു തിരിച്ചെത്തുന്നു; ചിത്രം അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്ന് സംവിധായകന്‍ ഷാഫി

Home > Malayalam Movies > Malayalam Cinema News

By |

ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാണ് ചട്ടമ്പിനാട് എന്ന മമ്മൂട്ടി ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു.  നിസ്സഹായതയും കുടിലതയും ശൗര്യവുമൊക്കെ നിറയുന്ന ദശമൂലം ദാമുവിന്റെ മുഖം ട്രോളന്മാരുടെ എക്കാലത്തെയും പ്രിയപ്പെട്ട മീമാണ്.

Director Shafi plans a movie on Dasamoolam Damu

ട്രോളുകളിലൂടെ ദശമൂലം ഹിറ്റ് ആയതോടെ കഥാപാത്രത്തെ വീണ്ടും വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ഷാഫി. ചട്ടമ്പിനാടിന്റെ രചയിതാവായ ബെന്നി പി. നായരമ്പലവുമായി ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും എല്ലാം റെഡിയായി വന്നാല്‍ ചിത്രം അടുത്ത വര്‍ഷം പ്രതീക്ഷിക്കാമെന്നും ഷാഫി മലയാളമനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ ബെന്നി നിര്‍വഹിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദശമൂലം ദാമുവിന്റെ കഥയ്ക്ക് പുറമെ ബിജു മേനോനെ നായകനാക്കി മറ്റൊരു ചിത്രത്തിനും ബെന്നി തിരക്കഥ എഴുതുന്നുണ്ടെന്നും ഇവയില്‍ ആദ്യം തീരുന്ന കഥയായിരിക്കും അടുത്ത വര്‍ഷം ചെയ്യുകയെന്നും ഷാഫി പറഞ്ഞു.

 

റാഫി തിരക്കഥ രചിച്ച് ധ്രുവ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദ്ധീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആണ് ഷാഫിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.

ദശമൂലം ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു മുഴുനീള കോമഡി ചിത്രം ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം സുരാജ് വെഞ്ഞാറമൂടും പറഞ്ഞിരുന്നു.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Director Shafi plans a movie on Dasamoolam Damu

People looking for online information on Benny P. Nayarambalam, N, Shafi, Suraj Venjaramoodu will find this news story useful.