ദിലീപ് ആദ്യമായി ഈ സൂപ്പര്‍ നായികയ്‌ക്കൊപ്പം; കേശു ഈ വീടിന്റെ നാഥന്‍റെ സെക്കന്‍ഡ് ലുക്ക്

Home > Malayalam Movies > Malayalam Cinema News

By |

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ദിലീപ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പബ്ലിഷ് ചെയ്തത്. ദിലീപും ഉര്‍വശിയും ആദ്യമായി ജോഡിയാവുന്ന ചിത്രമാണിത്.

ദിലീപ് വയോധികന്‍റെ വേഷത്തിലാണ് പോസ്റ്ററിലുള്ളത്. ഇതിന് മുമ്പ് വന്ന ഫസ്റ്റ് ലുക്കിലും ഇതേ വേഷത്തിലാണ് ദിലീപ് എത്തിയത്. ഒരു ഡ്രൈവിംഗ് സ്‌കൂള്‍ കാറിന് സമീപം കേശുവും കുടുംബവും നില്‍ക്കുന്ന രംഗമാണ് പോസ്റ്ററില്‍. ഉര്‍വശി, തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്‌ലിന്‍, ജൂണ്‍ ഫെയിം വൈഷ്ണവി എന്നിവരും പോസ്റ്ററിലുണ്ട്. പഴയ കാലത്ത് നടക്കുന്ന ഒരു കഥയായിരിക്കുമെന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന.

കേശുവിന്റെ സഹോദരിയായി പൊന്നമ്മ ബാബുവും ചിത്രത്തിലുണ്ടാവും. അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തും. നാഥ് ഗ്രൂപ്പിന്റെ ബാനറില്‍ നദിര്‍ഷയും ദിലീപും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കും. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ഇതിന് മുമ്പ് കമ്മാര സംഭവത്തിലും കല്ല്യാണ രാമനിലും ദിലീപ് വയോധികന്റെ വേഷത്തില്‍ എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ക്രിസ്മസിനിറങ്ങിയ മൈ സാന്റയാണ് ദിലീപിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്‍, ജോഷിയുടെ ഓണ്‍ എയര്‍ ഈപ്പന്‍ തുടങ്ങിയവയാണ് ദിലീപിന്റെ പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങള്‍.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Dileep, Urvashi

Dileep and Urvashi in Kesu Ee Vidinte Nathan - second look

People looking for online information on Dileep, Urvashi will find this news story useful.