താര സംഗമ വേദിയായി നടി ഭാമയുടെ വിവാഹ റിസപ്ഷന്‍ ചടങ്ങ്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരൊക്കെ ഒത്തുകൂടിയ ചടങ്ങ് വലിയ ആഘോഷമായി. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ചടങ്ങ് നടന്നത്.
സിന്ദൂരം തൊട്ട് സാരിയുടുത്താണ് ഭാമ റിസപ്ഷന്‍ വേദിയിലെത്തിയത്. വെഡിംഗ് സ്യൂട്ട് ആയിരുന്നു ഭര്‍ത്താവ് അരുണിന്റെ വേഷം. ദുബായില്‍ ബിസിനസുകാരനാണ് ചെന്നിത്തല സ്വദേശി അരുണ്‍.
ജനുവരി 30-ന് കോട്ടയത്തെ വിന്‍സര്‍ കാസ്റ്റില്‍ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വീട്ടുകാര്‍ ഉറപ്പിച്ച കല്ല്യാണമാണെങ്കിലും ഇപ്പോള്‍ പ്രണയിക്കുന്നതിന്റെ രസം ഒന്ന് വേറെ തന്നെയാണെന്ന് ഭാമ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമ മനസ് തുറന്നത്. 'വിവാഹം ഉറപ്പിച്ച ശേഷമുള്ള പ്രണയം സുന്ദരമാണ്. ഈയൊരു സമയം എന്‍ജോയ് ചെയ്യുന്നതിന്റെ രസം വേറെയാണ്. അത് തിരിച്ചറിഞ്ഞ്‌കൊണ്ട് പരമാവധി ആസ്വദിക്കുകയാണ്.' - ഭാമ വനിതയോട് പറഞ്ഞു.
2007-ല്‍ വിനു മോഹനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിലെത്തുന്നത്. പിന്നീട് 2016 വരെ സിനിമയില്‍ സജീവമായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ ചിത്രങ്ങളിലും ഭാമ നായികയായിട്ടുണ്ട്.