അനുപമ പരമേശ്വന്റെ റൊമാന്റിക് ഇന്‍സ്റ്റഗ്രാം പോസ്റ്റ്; 'ഈ മനോഹര ലോകത്ത് നീയും ഞാനും'

Home > Malayalam Movies > Malayalam Cinema News

By |

ആദ്യ ചിത്രം ഇറങ്ങും മുമ്പേ, ഒരു പാട്ടിലൂടെ തന്നെ മലയാളിഹൃദയം കീഴടക്കിയ നായികയാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായ പ്രേമത്തിലെ 'ആലുവ പുഴയുടെ തീരത്ത്' എന്ന ഹിറ്റ് പാട്ടില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് വ്യത്യസ്ത ഹെയര്‍സ്റ്റൈലുമായി എത്തിയ അനുപമയെ ആയിരുന്നു.

പ്രേമം പുറത്തിറങ്ങിയപ്പോള്‍ കേരളവും കടന്ന് തമിഴ്‌നാട്ടിലും അനുപമയ്ക്ക് ആരാധകരായി. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് താരത്തിന് ഇപ്പോഴുള്ളത്. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താരം പങ്കുവച്ച ചിത്രം ശ്രദ്ധേയമാവുകയാണ്.

അല്‍പം  പ്രായമായ ദമ്പതികള്‍ ബീച്ചില്‍ ഇരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഈ മനോഹര ലോകത്ത്, നീയും ഞാനും' - എന്നാണ് അനുപമ ചിത്രത്തോടൊപ്പം കുറിച്ചത്. ആരാധകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലുള്ളത് ആരാണെന്നാണ് ആരാധകരില്‍ ചിലര്‍ ചോദിക്കുന്നത്.

അതേസമയം, ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരികയാണ് അനുപമ. ഷംസു സൈബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രമാണ് താരം മലയാളത്തില്‍ ചെയ്യുന്നത്. അനുപമ അസിസ്റ്റന്റ് സംവിധായിക ആവുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.  2017ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Anupama Parameswaran's Romantic instagram post

People looking for online information on Anupama Parameshwaran will find this news story useful.