അല്ലു അര്‍ജുന്റെ പുതിയ ചിത്രം 'അല വൈകുണ്ഠപുരംലു'വിന് റെക്കോര്‍ഡ് കലക്ഷന്‍. ആദ്യ പത്ത് ദിനം കൊണ്ട് 220 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ കലക്ഷന്‍ മാറ്റി നിര്‍ത്തിയാല്‍ തെലുങ്കിലെ റെക്കോര്‍ഡ് കലക്ഷനാണിത്. 143 കോടി രൂപയുടെ ഷെയറാണ് ഇത്രയും ദിവസം കൊണ്ട് 'അല വൈകുണ്ഠപുരംലു'വിന് നേടാനായത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഗീത ആര്‍ട്‌സ് ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ജനുവരി 12-നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. 'അങ്ങ് വൈകുണ്ഠപുരത്ത്' എന്ന പേരില്‍ ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. മലയാള താരങ്ങളായ ജയറാം, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രാധാന വേഷങ്ങളിലെത്തുന്നുണ്ട്.
പ്രമുഖ തെലുങ്ക് സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസാണ് ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഗീത ആര്‍ട്സ്, ഹാരിക ആന്‍ഡ് ഹസീന്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മ്മാണം.