നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാവുന്നു

Home > Malayalam Movies > Malayalam Cinema News

By |

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാവുന്നു. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. വിവാഹത്തീയതിയും മറ്റു കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. സൈക്കോളജിസ്റ്റ് ആണ് മറിയം തോമസ്.

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ചെമ്പന്‍ വിനോദ് വിവാഹമോചിതനായത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2010-ല്‍ പുറത്തിറങ്ങിയ 'നായകന്‍' എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലെത്തിയത്. സഹനടനായും വില്ലനായും നായകനായും വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി ആര്‍ജിച്ച നടനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്ത്രിന് തിരക്കഥ രചിച്ചതും ചെമ്പന്‍ വിനോദാണ്.

2018-ല്‍ ഗോവ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Actor Chemban Vinod Jose to Marry Mariyam Thomas

People looking for online information on Chemban Vinod Jose, Trance will find this news story useful.