ആസിഫ് അലിക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍; 'എനിക്ക് അന്ന് ധൈര്യമുണ്ടായിരുന്നെങ്കില്‍...'

Home > English Movies > English Cinema News

By |

ആസിഫ് അലിക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന കുറിപ്പാണ് പിറന്നാള്‍  ആശംസിച്ച് കൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇരുവരുടെയും ചിത്രവും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

നമ്മള്‍ സുഹൃത്തുക്കളാവണമെന്ന് നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്നും താന്‍ ധൈര്യം കാണിച്ചിരുന്നെങ്കില്‍ രണ്ടുപേരും ഒന്നിച്ച് അരങ്ങേറ്റം കുറിച്ചേനെ എന്നും കുറിപ്പില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തി.

ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ: 'പ്രിയപ്പെട്ട ആസിഫിന് അടിപൊളി പിറന്നാള്‍ ആശംസിക്കുന്നു. സ്ലീവാച്ചായന്‍ ആയി കാണാന്‍ എന്ത് രസമായിരുന്നു? കടന്നു പോയ ഈ വര്‍ഷങ്ങളിലൊക്കെയും എന്റെ ഉറ്റ ചങ്ങാതിയായി, എന്തിനും പോന്ന ചങ്കായി... ആസിഫ്... എനിക്കൊപ്പം നീയുണ്ടായിരുന്നു. എട്ടു വര്‍ഷങ്ങളായി നമുക്ക് പരസ്പരം അറിയാം. അന്നെനിക്ക് ധൈര്യം ഉണ്ടായിരുന്നെങ്കില്‍ ഒരുമിച്ച് നമുക്ക് സിനിമയില്‍ തുടക്കം കുറിക്കാമായിരുന്നു. നമ്മള്‍ സുഹൃത്തുക്കള്‍ ആകണമെന്നത് നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു. ഇനിയും ഗംഭീര സിനിമകള്‍ സംഭവിക്കട്ടെ... സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം മനോഹരമായ നിമിഷങ്ങള്‍ ഉണ്ടാകട്ടെ... പിന്നെ, നിനക്കേറ്റവും ഇഷ്ടപ്പെട്ട വാഹനങ്ങളില്‍ അടിപൊളി യാത്രകളും നടക്കട്ടെ!'

ശ്യാമപ്രസാദിന്റെ ഋതുവിലൂടെ 2009-ലാണ് ആസിഫ് അലിയുടെ സിനിമയിലെ അരങ്ങേറ്റം. 2012ല്‍ അന്‍വര്‍ റഷീദ് ചിത്രം ഉസ്താദ് ഹോട്ടല്‍ ആണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം. ഋതുവില്‍ ദുല്‍ഖറിനെ ക്ഷണിച്ചിരുന്നു എന്ന് സൂചന നല്‍കുന്നതാണ് കുറിപ്പ്.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Dulquer Salmaan's Birthday wishes for Asif Ali

People looking for online information on Asif Ali, Dulquer salmaan will find this news story useful.