'കാല് പിടിച്ച് ടൊവീനോ തോമസ്'; ഓണ്‍ലൈന്‍ ന്യൂസിനെ ട്രോള്‍ ചെയ്ത് താരത്തിന്റെ കമന്റ്

Home > Malayalam Movies > Malayalam Cinema News

By |

സിനിമയില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലും താരമാണ് ടൊവീനോ തോമസ്. ജിമ്മില്‍ പോയാലും യാത്രപോയാലും അതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ താരം മറക്കാറില്ല. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രത്തിന് ടൊവീനോ നല്‍കിയ കമന്റ് വൈറലാവുകയാണ്.

Tovino Thomas's Funny Comment to his instagram picture

ജിമ്മില്‍ വ്യായാമത്തിനിടെ നിലത്തിരുന്ന് തല കാല്‍മുട്ടില്‍ മുട്ടിച്ച് കൈകൊണ്ട് കാല്‍പാദം പിടിക്കുന്ന ചിത്രമാണ് ടൊവീനോ പങ്കുവച്ചത്. 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന തമാശ ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിന് ഒരു ലക്ഷത്തിലേറെ ലൈക്കുകളാണ് കിട്ടിയത്.

നിരവധി കമന്റുകളും ചിത്രത്തിന് ലഭിച്ചു. അതില്‍ ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു: 'ടൊവീനോയുടെ കാലുപിടിത്തം എന്ന ഹെഡ്‌ലൈനില്‍ ഓണ്‍ലൈന്‍ ന്യൂസ് വന്നോ മോനേ'. ഈ കമന്റിന് മറുപടിയുമായി ടൊവീനോയും എത്തി. 'ഹി ഹി ഹി ഉടനെ വരും. കാലുപിടിച്ചു ടൊവീനോ തോമസ്.' - എന്നായിരുന്നു ടൊവീനോയുടെ കമന്റ്. വാര്‍ത്തകളെ വളച്ചൊടിച്ച് തലക്കെട്ടിടുന്ന ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ രീതിയെ ട്രോള്‍ ചെയ്ത് കൊണ്ടാണ് ടൊവീനോയുടെ ഈ കമന്റ്. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്.

അതേസമയം, ടൊവീനോയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം 'ഫോറന്‍സിക്' റിലീസിന് തയ്യാറെടുക്കുകയാണ്. ടൊവിനോ തോമസ് ഒരു ഫോറന്‍സിക് സര്‍ജനായി എത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. സാമുവല്‍  പോള്‍ കാട്ടൂര്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വ്വഹിക്കുന്നതും.

നിലവില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ടൊവീനോ.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tovino Thomas's Funny Comment to his instagram picture

People looking for online information on Tovino Thomas will find this news story useful.