മമ്മൂട്ടിക്ക് ശേഷം ഉണ്ടയുടെ സംവിധായകന്‍ കൈകോര്‍ക്കുന്നത് ഈ യുവ സൂപ്പര്‍താരത്തോടൊപ്പം

Home > Malayalam Movies > Malayalam Cinema News

By |

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട നിരൂപക പ്രശംസയും ബോക്‌സ്ഓഫിസ് പ്രകടനവും ഒരുപോലെ കരസ്ഥമാക്കിയ ചിത്രമാണ്. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു സൂപ്പര്‍ യുവതാരത്തെ നായകനാക്കി തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഖാലിദ് റഹ്മാന്‍.

Tovino Thomas in lead role in Khalid Rahman's Next

ടൊവീനോ തോമസ് ആണ് സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകന്‍. മുഹ്‌സിന്‍ പെരാരിയും തമാശ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. ആഷിഖ് ഉസ്മാനാണ് നിര്‍മാണം. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സുഷിന്‍ ശ്യാമും റെക്‌സ് വിജയനും ഷഹബാസ് അമനും സംഗീതം നല്‍കും.

ചിത്രത്തിന്റെ ക്രൂ പോസ്റ്റര്‍ ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ഉണ്ടയ്ക്ക് പുറമെ ആസിഫ് അലി നായകനായ 'അനുരാഗ കരിക്കിന്‍ വെള്ളം' ആണ് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം.

അതേസമയം, ടൊവിനോയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം 'ഫോറന്‍സിക്' റിലീസിനൊരുങ്ങുകയാണ്.

എടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരനും കല്‍ക്കിയിലെ പൊലീസുകാരനും ശേഷം, ടൊവിനോ തോമസ് ഒരു ഫോറന്‍സിക് സര്‍ജനായി എത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. സാമുവല്‍  പോള്‍ കാട്ടൂര്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വ്വഹിക്കുന്നതും.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tovino Thomas in lead role in Khalid Rahman's Next

People looking for online information on Khalid Rahman, Tovino Thomas will find this news story useful.