ഷൈലോക്കിന്റെ വിജയം; സംവിധായകന്‍ അജയ് വാസുദേവിന് സര്‍പ്രൈസ് ഗിഫ്റ്റുമായി നിര്‍മാതാവ്

Home > Malayalam Movies > Malayalam Cinema News

By |

മമ്മൂട്ടി നായകനായെത്തിയ ഷൈലോക്ക് തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ സംവിധായകന്‍ അജയ് വാസുദേവിന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ്. ഒരു ലക്ഷത്തിലേറെ വില വരുന്ന ഐഫോണ്‍ ആണ് ഗിഫ്റ്റ് ആയി നല്‍കിയിരിക്കുന്നത്.

Shylock's Success: Director Ajay Vasudev got sursprise gift

ചിത്രം റിലീസ് ചെയ്ത ഇന്നലെ തന്നെയായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും. ചിത്രത്തിന്റെ വിജയവും പിറന്നാളും ആഘോഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒത്തുകൂടിയപ്പോഴായിരുന്നു നിര്‍മാതാവിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്.

രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Shylock's Success: Director Ajay Vasudev got sursprise gift

People looking for online information on Mammootty, Shylock Malayalam will find this news story useful.