Mahesh Babu & Allu Arjun Others Mahesh babu Allu Arjun
Darbar USA others

സാറ അലി ഖാന്റെ കയ്യില്‍ കടന്ന് പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ച് ആരാധകന്‍- വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

ആരാധകരുടെ അതിരുവിട്ട പെരുമാറ്റം പലപ്പോഴും താരങ്ങളെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തില്‍ ഒരു മോശം അനുഭവമാണ് കഴിഞ്ഞ ദിവസം ബോളിവുഡ് നടി സാറ അലി ഖാന് ആരാധകനില്‍ നിന്ന് ഉണ്ടായത്. ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്ന സാറയുടെ കയ്യില്‍ കടന്ന് പിടിച്ച് ഒരു ആരാധകന്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ക്യാമറമാന്‍ വരീന്ദര്‍ ചൗള അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Sara Ali Khan shocked when a fan tried to kiss on her Hand

ജിമ്മില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സാറ. കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ പുറത്ത് ആരാധകര്‍ കൂടിയിട്ടുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ സാറ സമയം കണ്ടെത്തി. അതിനിടെയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഹസ്തദാനത്തിനായി ഒരാള്‍ സാറയ്ക്ക് നേരെ കൈനീട്ടിയത്. സാറ കൈ കൊടുത്തതോടെ ബലമായി പിടിച്ച് വച്ച് അയാള്‍ സാറയുടെ കയ്യില്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആയാളെ പിടിച്ചു മാറ്റി. ആദ്യം അമ്പരന്നെങ്കിലും സൗമ്യമായാണ് സാറ സംഭവത്തോട് പ്രതികരിച്ചത്.

'ഇത് ആദ്യമായല്ല ആരാധകര്‍ അവരുടെ പരിധി ലംഘിക്കുന്നത്' - എന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് വരീന്ദര്‍ ചൗള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കേദാര്‍നാഥ്, സിംബ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നായികയാണ് സാറ അലി ഖാന്‍. 2018-ല്‍ പുറത്തിറങ്ങിയ കേദാര്‍നാഥിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഐ.ഐ.എഫ്.എ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

ഡേവിഡ് ധവാന്റെ 1995-ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'കൂലി നമ്പര്‍ വണ്‍' ആണ് സാറയുടെ അടുത്ത ചിത്രം. 'ലൗ ആജ് കല്‍'  എന്ന ചിത്രത്തിന്റെ റീമേക്കിലും സാറയാണ് നായിക. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യനും രണ്‍ദീപ് ഹൂഡയുമാണ് പ്രധാന വേഷം ചെയ്യുന്നത്.

 

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Sara Ali Khan shocked when a fan tried to kiss on her Hand

People looking for online information on Sara Ali Khan will find this news story useful.