'ഇതെന്താ മസില്‍ മാസമോ?'; ടൊവീനോ ട്രെന്‍ഡില്‍ രമേഷ് പിഷാരടിയും; ടൊവീനോയുടെ മറുപടി

Home > Malayalam Movies > Malayalam Cinema News

By |

രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒരു ട്രോള്‍ പേജാണെന്ന് വേണമെങ്കില്‍ പറയാം. ഓരോ ചിത്രത്തിനും പിഷാരടി നല്‍കുന്ന ക്യാപ്ഷന്‍ അത്രത്തോളം തമാശ നിറഞ്ഞതാണ്. സെല്‍ഫ് ട്രോളിനൊപ്പം ടൊവീനോ തോമസിനെയും ട്രോള്‍ ചെയ്താണ് പിഷാരടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Ramesh Pisharody trolled Tovino Thomas with six pack caricature

കഴിഞ്ഞ ദിവസം ജിമ്മില്‍ നിന്ന് മസിലു കാണിച്ച് ടൊവീനോ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരുന്നു. പുതിയ ചിത്രമായ മിന്നല്‍ മുരളിക്ക് വേണ്ടിയാണ് ടൊവീനോ മസില്‍ പെരുപ്പിച്ച് എത്തുന്നത്. ടൊവീനോയുടെ മസില്‍ ചിത്രം ട്രെന്‍ഡ് ആയതിന് പിന്നാലെ ട്രോളുമായി അജു വര്‍ഗീസ് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പിഷാരടിയുടെ പോസ്റ്റ്.

തന്റെ മസിലുള്ള ഒരു കാരിക്കേച്ചര്‍ പങ്കുവച്ചാണ് പിഷാരടിയുടെ ട്രോള്‍. 'പ്ലാന്‍ വരച്ചു ഇനി പണി തുടങ്ങണം' - എന്നാണ് പിഷാരടിയുടെ ക്യാപ്ഷന്‍. എന്നാല്‍ ഇതിന് താഴെ ഉടന്‍ തന്നെ ടൊവീനോയുടെ മറുപടിയും വന്നു. 'ഇതെന്താ മസില്‍ മാസമോ? എല്ലാവര്‍ക്കും സിക്‌സ് പാക്ക്' - എന്നായിരുന്നു ടൊവീനോയുടെ കമന്റ്.

കഴിഞ്ഞ ദിവസം മസില്‍ കാരിക്കേച്ചര്‍ അജു വര്‍ഗീസും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് പോലെ സിക്‌സ് പാക്കുണ്ടോ എന്ന് ടൊവീനോയോട് ചോദിച്ചായിരുന്നു അജു വര്‍ഗീസിന്റെ പോസ്റ്റ്.

ടൊവീനോ ഒരു സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ മിന്നല്‍ മുരളിക്ക് വേണ്ടിയാണ് ടൊവീനോയുടെ മസില്‍  പെരുപ്പിക്കല്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ടൊവീനോയും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍  മുരളി.

 

 
 
 
 
 
 
 
 
 
 
 
 
 

പ്ലാൻ വരച്ചു ; ഇനി പണി തുടങ്ങണം #tovinothomas

A post shared by Ramesh Pisharody (@rameshpisharody) on

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Ramesh Pisharody trolled Tovino Thomas with six pack caricature

People looking for online information on Aju Varghese, Ramesh Pisharody, Tovino Thomas will find this news story useful.