'എനിക്ക് പൃഥ്വിരാജിനേം അറിയാം ബിജു മേനോനെയും അറിയാം, നീ ഏതാടാ'

Home > Malayalam Movies > Malayalam Cinema News

By |

സ്റ്റേജില്‍ മാത്രമല്ല, രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റ ഹാന്‍ഡിലും തമാശമയമാണ്. ഏത് ഫോട്ടോയ്ക്കും പിഷാരടിയുടെ വക ഒരു അടിപൊളി തമാശക്കുറിപ്പുണ്ടാവും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സെല്‍ഫ് ട്രോള്‍ തമാശച്ചിത്രം വൈറലായിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍.

Ramesh pisharody funny Comment relating Ayyappanum Koshiyum song

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പ്രൊമോ സോങ്ങ് പാടിയ നഞ്ചിയമ്മയുടെ ഡയലോഗിനെ അനുകരിച്ചാണ് പിഷാരടിയുടെ ട്രോള്‍.

'അമ്മയ്ക്ക് പൃഥ്വിരാജ് ആരാണെന്നറിയാമോ?

ഇല്ല,

ബിജു മേനോനെ അറിയാമോ?

ഇല്ല.' - ഇതായിരുന്നു പൃഥ്വിയെക്കുറിച്ചും ബിജുമേനോനെക്കുറിച്ചും ചോദിച്ചപ്പോള്‍ നഞ്ചിയമ്മയുടെ പ്രതികരണം.

ഇതിന് സമാനമായാണ് രമേഷ് പിഷാരടിയുടെ ഫോട്ടോയും അടിക്കുറിപ്പും. പ്രായമായ ഒരു സ്ത്രീക്കൊപ്പം ഇരിക്കുന്ന രമേഷ് പിഷാരടിയുടെ ചിത്രം. കൂടെ നല്‍കിയ അടിക്കുറിപ്പാണ് രസകരം.

'എനിക്ക് പ്രിത്വിരാജ് ആരാണെന്നും അറിയാം ??; ബിജു മേനോന്‍ ആരാണെന്നും അറിയാം ??......... നീ ഏതാടാ ??? ' - എന്നാണ് പിഷാരടി സെല്‍ഫ് ട്രോള്‍ ചെയ്തിരിക്കുന്നത്. പിഷാരടിയുടെ തമാശയ്ക്ക് കമന്റുമായി  ഗായികമാരായ രഞ്ജിനി ജോസും അഭയ ഹിരണ്‍മയിയും എത്തിയിട്ടുണ്ട്.

അയ്യപ്പനും കോശിയും എന്ന ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹിറ്റ് ആയ പാട്ടാണ് നഞ്ചിയമ്മ പാടിയ 'കലക്കാത്ത' എന്ന ടൈറ്റില്‍ സോങ്ങ്. ഏത് ചിത്രത്തിന് വേണ്ടിയാണ് പാടിയതെന്നോ, ചിത്രത്തിലെ നായകന്മാരെയോ അറിയാതെയാണ് നഞ്ചിയമ്മ ഈ പാട്ട് പാടിയത്.

 

'എനിക്ക് പൃഥ്വിരാജിനേം അറിയാം ബിജു മേനോനെയും അറിയാം, നീ ഏതാടാ' VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Ramesh pisharody funny Comment relating Ayyappanum Koshiyum song

People looking for online information on Ayyappanum Koshiyum, Ramesh Pisharody will find this news story useful.