മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെ ലൂസിഫര്‍ സ്റ്റൈലില്‍ കാലുയര്‍ത്തി ജയസൂര്യ

Home > Malayalam Movies > Malayalam Cinema News

By |

എന്റെ പിള്ളേരെ തൊടുന്നോടാ... എന്ന് ചോദിച്ച് ലൂസിഫറില്‍ മോഹന്‍ലാല്‍ പൊലീസുകാരന്റെ ചുമലില്‍ കാല്‍ വെക്കുന്ന സീന്‍ ആരാധകരെ കുറച്ചൊന്നുമല്ല ത്രസിപ്പിച്ചത്. പിന്നീട് വാട്‌സ്ആപ്പ് ഡി.പി ആയും സ്റ്റാറ്റസുകളായും ആ സീന്‍ പലരും ആഘോഷിച്ചു. ഈ പ്രായത്തിലും ഇത്രയും ഫ്‌ളക്‌സിബിള്‍ ആയിരിക്കുന്നതില്‍ നിരവധി അഭിനന്ദനങ്ങളാണ് മോഹന്‍ലാലിന് ലഭിച്ചത്.

Jayasurya imitates Mohanlal's iconic kick in Lucifer

ഈയിടെ ഇറങ്ങിയ ഷൈലോക്കിലും സമാനമായ മാസ് സീന്‍ ഉണ്ടായിരുന്നു. മമ്മൂട്ടി വില്ലന്റെ കഴുത്തിന് മുകളില്‍ വരെ കാല്‍ ഉയര്‍ത്തി ചുമലില്‍ ചവിട്ടുന്ന സീന്‍ തീയേറ്ററില്‍ വന്‍ ആരവം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു ചിത്രത്തിലൂടെ ജയസൂര്യയും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുകയാണ്.

തൃശ്ശൂര്‍ പൂരത്തിന്റെ ഷൂട്ടിംഗിനിടെ പകര്‍ത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് മോഹന്‍ ആണ് ഫോട്ടോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ജയസൂര്യ രാജേഷ് മോഹന്റെ ചുമലില്‍ കാലെടുത്ത് വച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കാല് ഏത് വരെ പൊക്കാന്‍ പറ്റുമെന്ന് ചോദിച്ചതാ, ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല' - എന്നാണ് സംവിധായകന്‍ ചിത്രത്തോടൊപ്പം കുറിച്ചത്.

ചിത്രത്തിന് കീഴെ ജയസൂര്യയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്.

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Jayasurya imitates Mohanlal's iconic kick in Lucifer

People looking for online information on Jayasurya, Mammootty, Mohanlal will find this news story useful.