സുഡാനിക്ക് ശേഷം സക്കരിയ; ഹലാല്‍ ലൗ സ്റ്റോറി ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്ത്

Home > Malayalam Movies > Malayalam Cinema News

By |

സുഡാനി ഫ്രം നൈജീരിയ്ക്ക് ശേഷം സക്കരിയ മുഹമ്മദ് സംവിധാനംം ചെയ്യുന്ന പുതിയ ചിത്രം ഹലാല്‍ ലൗ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ ഇന്ദ്രജിത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്ററുകള്‍ പുറത്ത് വിട്ടത്.

Indrajith Grace Zakariya Halal Love Story first look poster

2020-ല്‍ താന്‍ ഏറെ പ്രതീക്ഷിക്കുന്ന ചിത്രമാണിതെന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.  ഇന്ദ്രജിത്തും ഗ്രേസ് ആന്റണിയുമുള്ള ഒരു പ്രണയ രംഗമാണ് ഒരു പോസ്റ്ററിലുള്ളത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ഷറഫു തുടങ്ങിയ ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍ ഉള്‍പ്പെടുന്നതാണ് മറ്റൊരു പോസ്റ്റര്‍.

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ഹര്‍ഷാദ് അലി, ജസ്‌ന അഷീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയും സക്കരിയ മുഹമ്മദും ഒന്നിച്ചാണ് തിരക്കഥ. അജയ് മേനോന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കും.

സക്കരിയയുടെ കഴിഞ്ഞ ചിത്രം 'സുഡാനി ഫ്രം നൈജീരിയ' 2018-ലെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Indrajith Grace Zakariya Halal Love Story first look poster

People looking for online information on Grace Antony, Indrajith Sukumaran, Muhsin Parari, Zakariya Mohammed will find this news story useful.