'നൂലുപോയ നൂറ് പട്ടങ്ങള്‍'; ഫഹദ് ഫാസിലിന്റെ ട്രാന്‍സിലെ പുതിയ പാട്ട് പുറത്ത്

Home > Malayalam Movies > Malayalam Cinema News

By |

ഫഹദ് ഫാസില്‍ നായകനാകുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലെ പാട്ട് പുറത്ത്. 'നൂല് പോയ നൂറ് പട്ടങ്ങള്‍' എന്ന് തുടങ്ങുന്ന പാട്ടില്‍ ചിത്രത്തിന്റെ ബേസിക് പ്ലോട്ട് വ്യക്തമാക്കുന്നുണ്ട്.

Fahadh Faasil's Trance's new song 'Noolupoya' released

ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ ആയിട്ടാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത്. സ്വയം നോട്ടീസ് അച്ചടിച്ച് രാത്രികളില്‍ അത് തനിച്ച് ചെന്ന് ചുവരുകളില്‍ ഒട്ടിക്കുന്ന ഫഹദിന്റെ കഥാപാത്രമാണ് പാട്ടിലുള്ളത്. ഒരു നല്ല ജീവിത സാഹചര്യത്തിനായി കഠിനമായി അധ്വാനിക്കുന്ന കഥാപാത്രം പിന്നീട് വിദേശത്ത് എത്തുന്നതായും പാട്ടില്‍ കാണിക്കുന്നുണ്ട്. നസ്രിയയുടെ പുതിയ ലുക്ക് ആണ് പാട്ടിലെ മറ്റൊരു പ്രത്യേകത. ക്രോപ്പ് ചെയ്ത മുടിയും ബിസിനസ് സ്യൂട്ടുമായി ഒരു ഫ്രഷ് ലുക്കിലാണ് നസ്രിയ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളിലെ തീമിന് സമാനമായി ഒരു സൈക്കഡെലിക് നിറങ്ങള്‍ ചേര്‍ന്നുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. വിവിധ തരം ടെക്സ്റ്ററുകളും നിറങ്ങളും  ട്രാന്‍സ് മൂഡിലൂള്ള സംഗീതവുമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. നസ്രിയയും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അന്‍വര്‍ റഷീദ് ഏഴു വര്‍ഷത്തിന് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്. ചിത്രം ഫെബ്രുവരി 14-നാണ് റിലീസ് ചെയ്യുന്നത്.

കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ഡാം, പോണ്ടിച്ചേരി തുടങ്ങിയിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മാണം.  അമല്‍ നീരദ് ചിത്രത്തിന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കും.

ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ധര്‍മജന്‍, ജോജു ജോര്‍ജ്, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തിന്‍ കഥാപാത്രങ്ങളായെത്തുന്നു.

'നൂലുപോയ നൂറ് പട്ടങ്ങള്‍'; ഫഹദ് ഫാസിലിന്റെ ട്രാന്‍സിലെ പുതിയ പാട്ട് പുറത്ത് VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Fahadh Faasil's Trance's new song 'Noolupoya' released

People looking for online information on Fahad Fazil, Naz, Nazriya nazim, Trance will find this news story useful.