'കുടുംബ വാഴ്ചയെക്കുറിച്ച് മലയാളത്തിന്റെ മറുപടിയിതാണ്': ദുല്‍ഖര്‍ സല്‍മാന്റെ സ്റ്റാറ്റസ്

Home > Malayalam Movies > Malayalam Cinema News

By |

സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷങ്ങളിലെത്തിയ 'വരനെ ആവശ്യമുണ്ട്' തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖറും കല്ല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളിലെത്തുന്നുണ്ട്.

Dulquer Salman's status about Nepotism in Malayalam cinema

ചിത്രത്തെക്കുറിച്ച് അനൂപ് സത്യന്റെ സഹോദരന്‍ അഖില്‍ സത്യന്‍ അയച്ച് നല്‍കിയ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ. 'കുടുംബ വാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മലയാള സിനിമ മറുപടി നല്‍കുന്നത് ഇങ്ങനെയാണ്' - എന്ന ടാഗ്‌ലൈനോടെയാണ് ദുല്‍ഖര്‍ സ്റ്റാറ്റസ് പങ്കുവച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ഷോട്ട് സന്തോഷ് ശിവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ താരങ്ങളുടെ മക്കളുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടുള്ളതാണ് കുറിപ്പ്.

'സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ രണ്ട് കാര്യങ്ങളാണ് എന്റെ മനസില്‍ വന്നത്. 'പാരമ്പര്യം തീര്‍ച്ചയായും പ്രകടമാവും', 'ഓള്‍ഡ് ഈസ് ഗോള്‍ഡ്'. ഈ ചിത്രം വിഖ്യാത സെലിബ്രിറ്റികളുടെ കഴിവുറ്റ മക്കളെ രംഗത്ത് കൊണ്ടുവരുന്നുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന്, നര്‍മത്തില്‍ ചാലിച്ച് ഒരു ക്ലീന്‍ ഫാമിലി ചിത്രം ഒരുക്കിയ സംവിധായകന്‍ മികച്ച ജോലിയാണ് പൂര്‍ത്തിയാക്കിയത്. നിര്‍മാതാവായിരുന്നിട്ടും ഒരു സീനിയര്‍ താരത്തിന് വേണ്ടി ലൈംലൈറ്റില്‍ നിന്ന് ഒഴിഞ്ഞ് നിന്ന ദുല്‍ഖറും ഒരു ക്രെഡിറ്റ് അര്‍ഹിക്കുന്നു. അയല്‍പ്പക്കത്തെ പെണ്‍കുട്ടി എന്ന തരത്തില്‍ കല്ല്യാണി പ്രിയദര്‍ശനും മികച്ചു നിന്നു. സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത്തും ദുല്‍ഖറിന്റെ സഹോദരനായി ക്യൂട്ട് ആയ പ്രകടനം കാഴ്ചവച്ചു' - എന്നാണ് കുറിപ്പ്.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Dulquer Salman's status about Nepotism in Malayalam cinema

People looking for online information on Dulquer salmaan, Santhosh Sivan, Varane Avashyamund will find this news story useful.