സംവൃത സുനില്‍ വീണ്ടും അമ്മയായി; അഗസ്ത്യക്ക് കൂട്ടായി രുദ്ര

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനില്‍ വീണ്ടും അമ്മയായി. താരം തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ആണ്‍കുഞ്ഞാണ് പിറന്നത്.

Actress Samvrutha Sunil blessed with Baby Boy

'മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് തികഞ്ഞു. അവന് ഏറ്റവും മികച്ച പിറന്നാല്‍ സമ്മാനം തന്നെ കിട്ടിയിരിക്കുകയാണ്- ഒരു അനിയന്‍. 20-02-2020-ലാണ് രുദ്ര ജനിച്ചത്.' - സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

താരത്തിന്റെ കുടുംബത്തെ സൂചിപ്പിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രവും സംവൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു അമ്മയും അച്ഛനും രണ്ട് മക്കളുമുള്ള ചിത്രമാണ് കുറിപ്പിനൊപ്പം സംവൃതം പങ്കുവച്ചത്.

2004-ല്‍ പുറത്തിറങ്ങിയ രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലെത്തിയത്. പിന്നീട് 2012 വരെ സജീവമായി സിനിമയിലുണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.

2012-ലാണ് സംവൃതയും അഖില്‍ ജയരാജും വിവാഹിതരായത്. അമേരിക്കയില്‍ എഞ്ചിനീയറാണ് ജയരാജ്. 2015-ഫെബ്രുവരി 21 നാണ് സംവൃതയുടെ ആദ്യ മകന്‍ അഗസ്ത്യ ജനിച്ചത്.

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Samvritha

Actress Samvrutha Sunil blessed with Baby Boy

People looking for online information on Samvritha will find this news story useful.