ആസിഫ് അലി പ്രായം കുറച്ച് പുതിയ ലുക്കില്‍; കുഞ്ഞെല്‍ദോ ടീസര്‍

Home > Malayalam Movies > Malayalam Cinema News

By |

കെട്ട്യോളാണ് എന്റെ മാലാഖ എന്ന വിജയ ചിത്രത്തിന് ശേഷം പുതിയ മേക്ക് ഓവറില്‍ ആസിഫ് അലി എത്തുന്നു. ആര്‍.ജെ മാത്തുക്കുട്ടി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോയിലാണ് പ്രായം കുറഞ്ഞ ഗെറ്റ് അപ്പില്‍ ആസിഫ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

Aasif Ali's new look for Mathukutty's Kunjeldho

വിനീത് ശ്രീനിവാസന്‍ ആലപിച്ച 'മന്ദം മന്ദം' എന്ന് തുടങ്ങുന്ന പശ്ചാത്തല ഗാനത്തിലൂള്ള ടീസറാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയാണ് വിനീത് ശ്രീനിവാസന്‍. കോളജ് വിദ്യാര്‍ഥിയായ കുഞ്ഞെല്‍ദോയെയും അയാളുടെ പ്രണയത്തെയും കാണിക്കുന്നതാണ് ടീസര്‍.

നവാഗതയായ ഗോപിക ഉദയനാണ് നായിക. കല്‍ക്കിക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. രഞ്ജന്‍ അബ്രഹാം എഡിറ്റിംഗും സ്വരൂപ് ഫിലിപ് ഛായാഗ്രഹണവും നിര്‍വഹിക്കും. വിനീത് ശ്രീനിവാസന്‍, സിദ്ദീഖ്, രേഖ, സുധീഷ്, അര്‍ജുന്‍ ഗോപാല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

നിസാം ബഷീര്‍ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്റെ മാലാഖ'യാണ് ആസിഫ് അലിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. സ്ലീവാച്ചന്‍ എന്ന നായകന്റെ വൈവാഹിക ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വിഷയമാക്കിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക.

ആസിഫ് അലി പ്രായം കുറച്ച് പുതിയ ലുക്കില്‍; കുഞ്ഞെല്‍ദോ ടീസര്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Aasif Ali's new look for Mathukutty's Kunjeldho

People looking for online information on Asif Ali, Vineeth Sreenivasan will find this news story useful.